‘രാജ്യത്ത് ഭീകരാക്രമണ സാധ്യത, മാനസികമായി സജ്ജരായിരിക്കണം’: സിംഗപ്പൂർ മന്ത്രി

ചൈന– മലയ വിഭാഗക്കാർക്കിടയിൽ വംശീയ യുദ്ധം വേണമെന്ന് ആഹ്വാനം ചെയ്ത ഒരു പതിനെട്ടുകാരനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു

‘രാജ്യത്ത് ഭീകരാക്രമണ സാധ്യത, മാനസികമായി സജ്ജരായിരിക്കണം’: സിംഗപ്പൂർ മന്ത്രി
‘രാജ്യത്ത് ഭീകരാക്രമണ സാധ്യത, മാനസികമായി സജ്ജരായിരിക്കണം’: സിംഗപ്പൂർ മന്ത്രി

സിംഗപ്പൂർ: ഒരു ഭീകരാക്രമണത്തെ നേരിടാൻ മാനസികമായി സജ്ജരായിരിക്കണമെന്ന് മുന്നറിയിപ്പ് നൽകി സിംഗപ്പൂർ ആഭ്യന്തര മന്ത്രി കെ. ഷൺമുഖം. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തതിന്റെ പേരിൽ അടുത്തിടെ ഒരു കൗമാരക്കാരനും വീട്ടമ്മയും ശുചീകരണ തൊഴിലാളിയും പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ദണ്ഡായുധപാണി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം ആഘോഷത്തിനിടെയാണ് മാധ്യമങ്ങളോട് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Also Read : ‘പ്രകോപിപ്പിച്ചാൽ മടിച്ചുനിൽക്കില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ

ചൈന– മലയ വിഭാഗക്കാർക്കിടയിൽ വംശീയ യുദ്ധം വേണമെന്ന് ആഹ്വാനം ചെയ്ത ഒരു പതിനെട്ടുകാരനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ച‍ർച്ചിൽ 2019 ൽ 2 മുസ്‌ലിം പള്ളികളിൽ 51 പേരെ വെടിവച്ചുകൊന്ന ഭീകരൻ ബ്രന്റൻ ടറാന്റ് ആണ് തന്റെ മാതൃകയെന്നും യുവാവ് അന്ന് പ്രഖ്യാപിച്ചിരുന്നു. സമാനമായി സിംഗപ്പൂരിലെ മുസ്​ലിം പള്ളികളിൽ ആക്രമണം നടത്തണമെന്നും യുവാവ് ആഹ്വാനം ചെയ്തിരുന്നു.

Share Email
Top