സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലാണ്

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഉയർന്ന വൈദ്യുതി ഉപയോഗവും ലഭ്യതക്കുറവുംകാരണം ചൊവ്വാഴ്ച വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് അഥവാ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ കുറവാണ് ഇന്ന് അനുഭവപ്പെടാൻ സാധ്യതയുള്ളത്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ പീക്ക് ഡിമാൻഡ് വേനൽക്കാലത്തെ അത്രയും ഉയർന്ന നിലയിലാണ് നിൽക്കുന്നത്. സെപ്റ്റംബർ മാസത്തെ സാധാരണ ഡിമാൻഡിൽ നിന്ന് ഏകദേശം 1100 മെഗാവാട്ട് വരെയാണ് വർധനയുണ്ടായിരിക്കുന്നത്.

Also Read:‘ലേറ്റായാലും ലേറ്റസ്റ്റായി വന്നു’; പി. ജയരാജന്റെ തിരിച്ചുവരവ് സി.പി.എമ്മിൽ അടിമുടി മാറ്റത്തിന്റെ തുടക്കമാകും !

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത കൂടിയതും, പവർ എക്സ്ചേഞ്ചുകളിൽ ലഭ്യത കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ദേശീയ തലത്തിലുള്ള 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കപ്പെടാത്തതും, സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. കൂടാതെ, മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമല്ല.

തുടർച്ചയായ ശ്രമങ്ങളിലൂടെ 25 മെഗാവാട്ട് അധികമായി കണ്ടെത്താൻ സാധിച്ചിട്ടുണ്ടെങ്കിലും, പവർ എക്സ്ചേഞ്ച് വഴിയും അല്ലാതെയും ആവശ്യത്തിന് വൈദ്യുതി കിട്ടാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും മൂലം നിയന്ത്രണങ്ങൾ ഒഴിവാക്കാനാവാത്ത അവസ്ഥയാണ് ഉള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Share Email
Top