പൊന്നാനി പീഡനക്കേസ്; എഫ് ഐ ആർ ഇന്ന് രജിസ്റ്റർ ചെയ്യും

എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനു ശേഷം കേസിൽ അന്വേഷണം തുടരും.

പൊന്നാനി പീഡനക്കേസ്; എഫ് ഐ ആർ ഇന്ന് രജിസ്റ്റർ ചെയ്യും
പൊന്നാനി പീഡനക്കേസ്; എഫ് ഐ ആർ ഇന്ന് രജിസ്റ്റർ ചെയ്യും

പൊന്നാനി പീഡനക്കേസിൽ പോലീസുകാർക്കെതിരെ എഫ് ഐ ആർ ഇന്ന് രജിസ്റ്റർ ചെയ്യും. മൂന്ന് ഉന്നത പോലീസുകാർക്കെതിരെയാണ് എഫ് ഐ ആർ. എസ് പി സുജിത് ദാസ്, ഡി വൈ എസ് പി വിവി ബെന്നി, സി ഐ വിനോദ് എന്നിവർക്കെതിരെയാണ് ബലാത്സംഗ കുറ്റം ചുമത്തുക.

ഡി വൈ എസ് പി വിവി ബെന്നി, സി ഐ വിനോദ് എന്നിവർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഇന്നലെയാണ് പൊന്നാനി കോടതി ഉത്തരവിട്ടത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനു ശേഷം കേസിൽ അന്വേഷണം തുടരും.

Top