സ്വാതി മലിവാളിന് ആക്രമമേറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്; പരിശോധനക്ക് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി

സ്വാതി മലിവാളിന് ആക്രമമേറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്; പരിശോധനക്ക് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിന് ആക്രമമേറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. ഇതുസംബന്ധിച്ച് കുടുതല്‍ പരിശോധനക്ക് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി ഡല്‍ഹി പൊലീസ്. വീട്ടിലെ സിസിടിവി ഡിവിആര്‍ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തു. പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് എത്തിയത്. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സ്വാതി മലിവാളിന്റെ ദേഹത്ത് മൂന്നിടത്ത് പരിക്കുണ്ട്. ഇടത് കാലിലും കീഴ്ത്താടിയിലും കണ്ണിന് താഴെയും ചതവുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.

ഇതിനിടെ ബിജെപി ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടക്കുകയാണ്. കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ അറസ്റ്റ് അടക്കം ഉയര്‍ത്തിയാണ് മാര്‍ച്ച്. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, പ്രവര്‍ത്തകര്‍ അടക്കമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന മാര്‍ച്ചില്‍ പങ്കെടുത്തു. അരവിന്ദ് കെജ്രിവാളിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തയപ്പോഴാണ് ബിഭവ് കുമാര്‍ അറസ്റ്റിലാകുന്നത്.

Top