സംഭാൽ: സംഘർഷ പ്രദേശമായ സംഭാലിലേക്കുള്ള രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റെയും യാത്ര തടഞ്ഞ് പോലീസ്. ഗാസിപുർ അതിർത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.
അതേസമയം, നേരത്തെ സംഭാലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു. രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധിയും സംഘവും സംഭാലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിർത്തിയിൽ എത്തിയെങ്കിലും പൊലീസ് ഇവരെ തടയുകയായിരുന്നു.