വീടിനു പുറത്ത് നായ മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത 60കാരിയെ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം മർദ്ദിച്ചു

പോലീസ് കോൺസ്റ്റബിൾ ചന്ദ്രകാന്തിന്റെ ഭാര്യയും സഹോദരിയുമാണ് ആക്രമണം നടത്തിയത്

വീടിനു പുറത്ത് നായ മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത 60കാരിയെ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം മർദ്ദിച്ചു
വീടിനു പുറത്ത് നായ മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത 60കാരിയെ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം മർദ്ദിച്ചു

ഹൈദരാബാദ്: വീടിന് പുറത്ത് വളർത്തുനായ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 60കാരിയെ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾ ക്രൂരമായി ആക്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. പോലീസ് കോൺസ്റ്റബിൾ ചന്ദ്രകാന്തിന്റെ ഭാര്യയും സഹോദരിയുമാണ് ആക്രമണം നടത്തിയത്. കോൺസ്റ്റബിളിന്റെ നായ വീടിനു മുന്നിൽ മലമൂത്ര വിസർജ്ജനം നടത്തിയത് ചോദ്യം ചെയ്തതാണ് സുവർണ എന്ന സ്ത്രീക്ക് നേരെ ആക്രമണത്തിന് കാരണമായത്. ഈ വാക്കുതർക്കത്തിനു പിന്നാലെ കോൺസ്റ്റബിൾ ഭാര്യയെയും സഹോദരിയെയും വിളിച്ചുവരുത്തി.

സ്ഥലത്തെത്തിയ ഇരുവരും ചേർന്ന് സുവർണയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഈ ക്രൂരമായ മർദ്ദനം വ്യക്തമാണ്. ഒരു സ്ത്രീ സുവർണയെ മുഖത്തും തലയിലും ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടർന്ന് കോൺസ്റ്റബിളിൽ നിന്ന് വടി പിടിച്ചുവാങ്ങി വൃദ്ധയായ സ്ത്രീയെ ഇവർ പലതവണ അടിച്ചു. താമസിയാതെ രണ്ടാമത്തെ സ്ത്രീയും എത്തി ആക്രമണം തുടർന്നു. സംഭവത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കോൺസ്റ്റബിളിന്റെ കുടുംബത്തിനെതിരെ കേസെടുത്തു കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
Top