പാലക്കാട് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍

പാലക്കാട് കല്ലടിക്കോട് സ്വദേശി റന്‍സിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍
പാലക്കാട് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍

പാലക്കാട്: പാലക്കാട് കല്ലടിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും പെണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശി റന്‍സിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീസ്, പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. ഫെബ്രുവരി അഞ്ചിനാണ് റന്‍സിയ ഭര്‍ത്താവിന്റെ പുതുപ്പരിയാരത്തെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്.

Share Email
Top