സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്

ചെന്നൈ: ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്. തമിഴ്‌നാട് കടലൂര്‍ പൊലീസാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കടലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കടലൂരില്‍ ഏപ്രില്‍ 19 ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു അണ്ണാമലൈയുടെ പോസ്റ്റ്. കൊല്ലപ്പെട്ട സ്ത്രീയെ ഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അണ്ണാമലൈ സമൂഹ മാധ്യമങ്ങളില്‍ എഴുതിയത്. എന്നാല്‍ ഈ കൊലപാതകം വ്യക്തി വിരോധം മൂലമുള്ളതാണെന്ന് പൊലീസ് പറയുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ അണ്ണാമലൈക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തത്.

Top