പൊലീസിനെ ബോംബെറിഞ്ഞ കേസ്; സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ

ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് അഞ്ച് ദിവസത്തെ അടിയന്തര പരോളിലാണ് അദ്ദേഹം സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്

പൊലീസിനെ ബോംബെറിഞ്ഞ കേസ്; സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ
പൊലീസിനെ ബോംബെറിഞ്ഞ കേസ്; സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ

യ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ അനുവദിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് അഞ്ച് ദിവസത്തെ അടിയന്തര പരോളിലാണ് അദ്ദേഹം സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഭാര്യയുടെ അമ്മയുടെ ചികിത്സാവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പരോൾ തേടിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അദ്ദേഹം പരോളിൽ പുറത്തിറങ്ങുന്നത്.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ നിഷാദ്, ജയിലിൽ കഴിയവേ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ, ഡിസംബറിൽ പിതാവിന്റെ ചികിത്സയുടെ പേരിൽ ആദ്യമായി പരോൾ ലഭിച്ചതും, പിന്നീട് പരോൾ ചട്ടം ലംഘിച്ച് പാർട്ടി പ്രതിഷേധത്തിൽ പങ്കെടുത്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്തരം സാഹചര്യത്തിൽ തുടർച്ചയായി പരോൾ ലഭിക്കുന്നത് ഏറെ ചർച്ചയാവുകയാണ്.

Share Email
Top