പോക്സോ കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവും 1,50,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂർ പാട്ടുരായ്‌ക്കൽ വരിക്കാപ്പിള്ളി ഹൗസിൽ അശ്വിനെ(24)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി ജയപ്രഭു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം.
എറണാകുളം ഇടപ്പള്ളിയിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുവന്ന് തൃശൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള അപ്പാർട്ട്‌മെന്റിൽ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എ സുനിത, അഡ്വ. ഋഷിചന്ദ് എന്നിവർ ഹാജരായി.