പഞ്ചാബ് നാഷണൽ ബാങ്ക് PNB LBO റിക്രൂട്ട്‌മെന്റ് 2025-ലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ-I ലെ ആകെ 750 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നിയമനം നടത്തും. നവംബർ 3-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 23, 2025 വരെയാണ്.
അതേസമയം അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം നേടിയിരിക്കണം. കൂടാതെ, ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ക്ലറിക്കൽ/ഓഫീസർ കേഡറിൽ കുറഞ്ഞത് ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും ഉണ്ടായിരിക്കണം. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലോ മറ്റ് സ്ഥാപനങ്ങളിലോ ഉള്ള പരിചയം ഇൻക്രിമെന്റിന് അർഹതയുള്ളതായി കണക്കാക്കില്ല.
Also Read: 2025 പൊതു പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറങ്ങും
എങ്ങനെ അപേക്ഷിക്കാം?
pnb.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്മെന്റ്/കരിയേഴ്സ് വിഭാഗത്തിലേക്ക് പോകുക അല്ലെങ്കിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കുക.
വ്യക്തിഗത, വിദ്യാഭ്യാസ, പ്രൊഫഷണൽ വിവരങ്ങൾ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക.
ഫോം സമർപ്പിച്ച്, ഭാവിയിലെ റഫറൻസിനായി അക്‌നോളജ്‌മെന്റ് സൂക്ഷിക്കുക.














