CMDRF

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍; സന്ദര്‍ശനം രണ്ട് ദിവസം

സിംഗപ്പൂരില്‍ ഇത് അഞ്ചാം തവണയാണ് മോദി സന്ദര്‍ശനം നടത്തുന്നത്

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍; സന്ദര്‍ശനം രണ്ട് ദിവസം
പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍; സന്ദര്‍ശനം രണ്ട് ദിവസം

സിംഗപ്പൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

മോദി മൂന്നാം വട്ടം അധികാരത്തിലേറിയതിന്‍റെ ആദ്യഘട്ടത്തിലും സിംഗപ്പൂരില്‍ പുതിയ പ്രധാന മന്ത്രി ലോറന്‍സ് വോങ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയുമാണ് ഈ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുത്തന്‍ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ സന്ദര്‍ശനം സഹായകമാകും.

Also Read: ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണം; രാഹുൽ ഗാന്ധി

ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ മേഖല എന്നിവയില്‍ കൈകോര്‍ക്കാനുള്ള പദ്ധതികള്‍ക്ക് ധാരണയാകുമെന്നാണ് വിവരം. ബ്രൂണയ് സന്ദര്‍ശനത്തിന് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണ പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി ചര്‍ച്ച ചെയ്തു.

Also Read: വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

സിംഗപ്പൂരില്‍ ഇത് അഞ്ചാം തവണയാണ് മോദി സന്ദര്‍ശനം നടത്തുന്നത്. സിംഗപ്പൂര്‍ ആഭ്യന്തര-നിയമ മന്ത്രി കെ ഷണ്‍മുഖം ആണ് മോദിയെ സ്വീകരിച്ചത്. നാളെ പാര്‍ലമെന്റ് ഹൗസില്‍ മോദിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. സിങ്കപ്പൂരുമായുള്ള പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്‍പ്പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണെന്ന് യാത്രയ്ക്ക് മുമ്പ് മോദി എക്‌സില്‍ കുറിച്ചിരുന്നു.

Top