പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 78.69

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 78.69

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാള്‍ 4.26 ശതമാനം കുറവാണ്. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം നാലു മണി മുതല്‍ വെബ് സൈറ്റുകളില്‍ ലഭ്യമാകും.

പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്‌സ് വിഭാഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 82.47 ശതമാനവും അണ്‍എയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തില്‍ 100 ശതമാനം വിജയം. സ്‌കോള്‍ കേരളയില്‍ 40.61 ശതമാനം വിജയം. ജൂണ്‍ 12-20 വരെ ഇംപ്രൂവ്‌മെന്റ നടത്തും.

Top