പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നേരിടുന്നതിനാലാണ് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം രൂക്ഷമായത്.

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷഹബാസ്, എം.പി.രാഗിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരുന്നു. പൊലീസുകാര്‍ക്ക് ഇവരെ തിരിച്ചറിയാന്‍ സാധിച്ചതുമില്ല. മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Top