പ്ളസ് വൺ: അരലക്ഷത്തിലേറെ സീറ്റ് ഒഴിവ്, മലപ്പുറത്ത് മാത്രം 7000ത്തിലേറെ!

പ്ളസ് വൺ: അരലക്ഷത്തിലേറെ സീറ്റ് ഒഴിവ്, മലപ്പുറത്ത് മാത്രം 7000ത്തിലേറെ!
പ്ളസ് വൺ: അരലക്ഷത്തിലേറെ സീറ്റ് ഒഴിവ്, മലപ്പുറത്ത് മാത്രം 7000ത്തിലേറെ!

പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുപാട് വിവാദ തർക്കങ്ങളും കോലാഹലങ്ങളും പൂർത്തിയാകുമ്പോൾ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത് അര ലക്ഷത്തിലധികം സീറ്റുകൾ. അൺ എയ്ഡഡ് സ്കൂളുകളിലടക്കം 53,253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് നിലവിൽ സർക്കാർ കണക്ക്. 25,556 സീറ്റുകളാണ് പൊതു വിദ്യാലയങ്ങളിൽ ഒഴിഞ്ഞു കിടക്കുന്നത്. കൂടാതെ ഇതിൽ സർക്കാർ സ്കൂളുകളിൽ 15,658 സീറ്റുകളും എയ്ഡഡ് മേഖലയിൽ 9898 സീറ്റുകളുമാണ് ഒഴിഞ്ഞു കിടക്കുന്നത്. എന്നാൽ ബാക്കി ഒഴിഞ്ഞുകിടക്കുന്ന 27,697 സീറ്റുകൾ അൺ എയ്ഡഡ് സ്കൂളുകളിലാണ്. അതേസമയം സീറ്റ് ക്ഷാമം രൂക്ഷമായിരുന്ന മലപ്പുറം ജില്ലയിൽ 7642 സീറ്റുളാണ് ഒഴിഞ്ഞു കിടക്കുന്നത്.

കോലാഹലങ്ങൾ വെറുതെയോ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആകെ 3,61,364 വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടിയത്. സർക്കാർ സ്കൂളുകളിൽ 1,76,232 വിദ്യാർത്ഥികളും എയ്ഡഡ് സ്കൂളുകളിൽ 1,85,132 വിദ്യാർത്ഥികളും പ്രവേശനം നേടി. അൺ എയ്ഡഡ് സ്കൂളുകലിൽ 27,270 (പകുതിയോളം) സീറ്റുകളിലേ നിലവിൽ പ്രവേശനം നടന്നുള്ളു.

എന്നാൽ സ്പോട്ട് അഡ്മഷൻ്റെകണക്കുകൾ കൂടി വന്നപ്പോൾ അൺ എയ്ഡഡിൽ അടക്കം പ്ളസ് വണ്ണിൽ ആകെ അഡ്മിഷൻ നേടിയവരുടെ എണ്ണം 3,88,634 ആയി. ഇപ്പോൾ ആകെയുള്ളത് 4,41,887 സീറ്റുകളാണ്.

Share Email
Top