ഇലക്ട്രിക് കാർ വാങ്ങാൻ പ്ലാനുണ്ടോ? വിൻഫാസ്റ്റ് വിഎഫ് 6, വിഎഫ് 7 വില കൂട്ടി; വമ്പൻ മാറ്റങ്ങൾ ഇങ്ങനെ!

മോഡലുകൾക്ക് അനുസരിച്ച് 80,000 രൂപ മുതൽ 1.30 ലക്ഷം രൂപ വരെയാണ് വർദ്ധനവ്

ഇലക്ട്രിക് കാർ വാങ്ങാൻ പ്ലാനുണ്ടോ? വിൻഫാസ്റ്റ് വിഎഫ് 6, വിഎഫ് 7 വില കൂട്ടി; വമ്പൻ മാറ്റങ്ങൾ ഇങ്ങനെ!
ഇലക്ട്രിക് കാർ വാങ്ങാൻ പ്ലാനുണ്ടോ? വിൻഫാസ്റ്റ് വിഎഫ് 6, വിഎഫ് 7 വില കൂട്ടി; വമ്പൻ മാറ്റങ്ങൾ ഇങ്ങനെ!

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന ഭീമന്മാരായ വിൻഫാസ്റ്റ് ഇന്ത്യയിൽ തങ്ങളുടെ പ്രമുഖ മോഡലുകളായ VF 6, VF 7 ഇലക്ട്രിക് എസ്‌യുവികളുടെ വില വർദ്ധിപ്പിച്ചു. വിപണിയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നൽകിയിരുന്ന പ്രാരംഭ ഓഫറുകൾ അവസാനിപ്പിച്ചതോടെയാണ് വിലയിൽ വൻ മാറ്റമുണ്ടായത്. മോഡലുകൾക്ക് അനുസരിച്ച് 80,000 രൂപ മുതൽ 1.30 ലക്ഷം രൂപ വരെയാണ് വർദ്ധനവ്.

വിൻഫാസ്റ്റ് VF 6 (VinFast VF 6)

VF 6 മോഡലിന് 90,000 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്. 59.6 kWh ബാറ്ററി പാക്കിൽ എത്തുന്ന ഈ വാഹനം ഒറ്റ ചാർജിൽ 468 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

എർത്ത് (Earth): 80,000 രൂപ വർദ്ധിച്ചു.

വിൻഡ്, വിൻഡ് ഇൻഫിനിറ്റി: 90,000 രൂപ വർദ്ധിച്ചു.

പുതിയ പ്രാരംഭ വില: 17.29 ലക്ഷം രൂപ (എക്സ്-ഷോറൂം).

Also Read: ആഡംബരത്തിന്റെ തമ്പുരാക്കന്മാർ! ഒരു വർഷം വിറ്റത് 18,000-ത്തിലധികം കാറുകൾ; ബിഎംഡബ്ല്യുവിന്റെ മാസ്സ് എൻട്രി

വിൻഫാസ്റ്റ് VF 7 (VinFast VF 7)

കൂടുതൽ കരുത്തനായ VF 7-നാണ് ഏറ്റവും വലിയ വില വർദ്ധനവുണ്ടായിരിക്കുന്നത്.

എർത്ത്: 1 ലക്ഷം രൂപ വർദ്ധിച്ചു.

വിൻഡ്: 1.2 ലക്ഷം രൂപ വർദ്ധിച്ചു.

സ്കൈ (Sky): 1.3 ലക്ഷം രൂപ വർദ്ധിച്ചു.

പുതിയ പ്രാരംഭ വില: 21.89 ലക്ഷം രൂപ (എക്സ്-ഷോറൂം).

രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് VF 7 എത്തുന്നത്. ചെറിയ ബാറ്ററി 438 കിലോമീറ്ററും വലിയ ബാറ്ററി (70.8 kWh) 532 കിലോമീറ്റർ വരെ റേഞ്ചും നൽകുന്നു.

Share Email
Top