കനി കുസൃതിയും ദിവ്യ പ്രഭയും മലയാളികൾക്ക് അഭിമാനം: അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

കനി കുസൃതിയും ദിവ്യ പ്രഭയും മലയാളികൾക്ക് അഭിമാനം: അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

കൊച്ചി: കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിച്ച ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായൽ കപാഡിയയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സിനിമയിൽ മികച്ച പ്രകടനം നടത്തിയ മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും മലയാളികൾക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ പ്രഭ എന്ന കഥാപാത്രമായി കനിയും പ്രഭയുടെ സുഹൃത്തായ അനുയായിയെ അവതരിപ്പിച്ച് ദിവ്യ പ്രഭയും ചിത്രത്തിൽ തിളങ്ങിയപ്പോൾ മലയാളികൾക്ക് ലഭിച്ചത് കാനിലെ പകരം വയ്ക്കാനാകാത്ത പുരസ്കാരമാണ്.

ഇനിയും നല്ല സിനിമകൾ സൃഷ്ടിക്കാൻ സാധിക്കട്ടെ, വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തട്ടെയെന്ന് ആശംസിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Top