സഹപാഠികളുടേയും, അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്തു; വിദ്യാർഥികൾക്കെതിരെ കേസ്

സഹപാഠികളുടേയും, അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്തു; വിദ്യാർഥികൾക്കെതിരെ കേസ്
സഹപാഠികളുടേയും, അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്തു; വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂർ: ഇരിട്ടി അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലെ വിദ്യാർത്ഥികൾ വിദ്യാർഥിനികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ചതിന് കേസെടുത്ത് പൊലീസ്. ഷാൻ, ഷാരോൺ, അഖിൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഫോണിൽ വിദ്യാർഥിനികളുടേയും അധ്യാപികമാരുടേയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ കണ്ട വിദ്യാർഥി വിവരം പ്രിൻസിപ്പലിനെ അറിയിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ പരാതിയിൽ കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് മൂന്ന് വിദ്യാർഥികൾക്കെതിരേയും കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോളേജ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തേക്കാം.

Share Email
Top