മൂന്ന് മാസത്തോളം ഫോൺ ഓഫ് ചെയ്തു: ലോകകപ്പ് ടീമിലെത്താനുള്ള തയാറെടുപ്പിനെക്കുറിച്ച് സഞ്ജു

മൂന്ന് മാസത്തോളം ഫോൺ ഓഫ് ചെയ്തു: ലോകകപ്പ് ടീമിലെത്താനുള്ള തയാറെടുപ്പിനെക്കുറിച്ച് സഞ്ജു
മൂന്ന് മാസത്തോളം ഫോൺ ഓഫ് ചെയ്തു: ലോകകപ്പ് ടീമിലെത്താനുള്ള തയാറെടുപ്പിനെക്കുറിച്ച് സഞ്ജു

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടിയതിനെ കുറിച്ചും അതിന്റെ തയാറെടുപ്പുകളെ കുറിച്ചും മനസു തുറന്നിരിക്കുകയാണ് മലയാളി താരം സഞ്ചു സാംസൺ. ലോകകപ്പ് ടീമിൽ എത്തിയതിനെ കുറിച്ച് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം കാര്യങ്ങൾ വ്യക്തമാക്കിയത്. ‘ഐ.പി.എല്ലിൽ എന്തെങ്കിലും പ്രത്യേകിച്ച് ചെയ്താലേ ടീമിൽ ഇടംനേടാൻ കഴിയുകയുള്ളൂ എന്ന് അറിയാമായിരുന്നു. അതിനാൽ എൻ്റെ ഫോൺ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. ഏകദേശം രണ്ടോ മൂന്നോ മാസത്തോളം ഫോൺ ഓഫായിരുന്നു’, സഞ്ജു പറഞ്ഞു.


‘ഐ.പി.എല്ലിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എൻ്റെ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനും വിജയത്തിലേക്ക് നയിക്കാനുമുള്ള അവസരങ്ങൾ എനിക്ക് നൽകണം. അതുവഴി മാത്രമാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പിടിക്കാൻ സാധിക്കുകയുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേകതയുള്ള കാര്യമാണ്’, സഞ്ജു കൂട്ടിച്ചേർത്തു.

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

Share Email
Top