ചിതൽ നശിപ്പിക്കാൻ പെട്രോളൊഴിച്ചു! തീപിടിച്ച് വീട് കത്തി; അച്ഛനും മകനും ദാരുണാന്ത്യം

കഴിഞ്ഞ ദിവസമാണ് രാമസ്വാമി വീട്ടിലുണ്ടായിരുന്ന ചിതലിനെ പെട്രോൾ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചത്

ചിതൽ നശിപ്പിക്കാൻ പെട്രോളൊഴിച്ചു! തീപിടിച്ച് വീട് കത്തി; അച്ഛനും മകനും ദാരുണാന്ത്യം
ചിതൽ നശിപ്പിക്കാൻ പെട്രോളൊഴിച്ചു! തീപിടിച്ച് വീട് കത്തി; അച്ഛനും മകനും ദാരുണാന്ത്യം

സേലം: ചിതലിനെ നശിപ്പിക്കാൻ പെട്രോളൊഴിച്ചു കത്തിച്ചതിനെത്തുടർന്ന് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. സേലത്ത് ഗംഗാവലിക്കടുത്തുള്ള നടുവലൂർ ഗ്രാമത്തിലാണ് സംഭവം. കർഷകനായ രാമസ്വാമി (47), മകൻ പ്രതീഷ് (11) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് രാമസ്വാമി വീട്ടിലുണ്ടായിരുന്ന ചിതലിനെ പെട്രോൾ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചത്. എന്നാൽ, പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയും ഇരുവർക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആത്തൂർ സർക്കാർ ആശുപത്രിയിലും തുടർന്ന് സേലം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗംഗവല്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share Email
Top