CMDRF

റിലീസിനൊരുങ്ങി ‘പീറ്റർ’

30 ദിവസങ്ങളിലായി മടിക്കേരിയിലും ചുറ്റുപാടുകളിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്

റിലീസിനൊരുങ്ങി ‘പീറ്റർ’
റിലീസിനൊരുങ്ങി ‘പീറ്റർ’

സുകേഷ് ഷെട്ടി സംവിധാനം നിർവഹിച്ച് രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെട്ട ‘പീറ്റർ’ റിലീസിനൊരുങ്ങുന്നു. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ കൈവരിക്കുന്നു. 30 ദിവസങ്ങളിലായി മടിക്കേരിയിലും ചുറ്റുപാടുകളിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗത കലാരൂപമായ സിംഗാരി മേളയാണ് സിനിമയുടെ പശ്ചാത്തലം.

READ ALSO: മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു

ചിത്രത്തിനിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗുരുപ്രസാദ് നർനാഡ് ആണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവർ ചിത്രത്തിന്റെ താരനിരയിലുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന അതോടൊപ്പം വൈകാരികമായി അടുത്തുനിർത്തുന്ന ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ ചിത്രം എന്നാണ് സംവിധായകൻ സുകേഷ് ഷെട്ടി ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ വൈകാതെ പുറത്തു വരും.

Top