‘പെറ്റ് ഡിറ്റക്റ്റീവ്’ ചിത്രം 10 കോടിയിലേക്ക്

ഷറഫു​ദ്ദീൻ അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് "പെറ്റ് ഡിറ്റക്ടീവ്"

‘പെറ്റ് ഡിറ്റക്റ്റീവ്’ ചിത്രം 10 കോടിയിലേക്ക്
‘പെറ്റ് ഡിറ്റക്റ്റീവ്’ ചിത്രം 10 കോടിയിലേക്ക്

റഫു​ദ്ദീൻ അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് “പെറ്റ് ഡിറ്റക്ടീവ്”. ഇപ്പോഴിതാ ചിത്രത്തിൻ്റെ കളക്ഷൻ കാണക്കുകളാണ് പുറത്ത് വരുന്നത്. ചിത്രം റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് നേടിയ ആഗോള ഗ്രോസ് 9.1 കോടി രൂപയാണ്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം ഇപ്പോൾ കുതിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ദിനം ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം സ്വന്തമാക്കിയിരുന്നു.

പ്രനീഷ് വിജയനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. ഒരു പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ആയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇത്രയധികം ചിരിപ്പിക്കുന്ന ഒരു ചിത്രം വലിയ ഇടവേളക്ക് ശേഷമാണ് മലയാളത്തിൽ വന്നതെന്നതും പ്രേക്ഷകരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Share Email
Top