വികസന തുടർച്ചയ്ക്കായി ജനവിധി; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

ട്ടിൽ നിന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം നടന്നാണ് അദ്ദേഹം വോട്ടിങ് കേന്ദ്രത്തിലെത്തിയത്

വികസന തുടർച്ചയ്ക്കായി ജനവിധി; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
വികസന തുടർച്ചയ്ക്കായി ജനവിധി; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ വികസന കുതിപ്പിന് കരുത്ത് പകരാൻ എൽഡിഎഫിന് മാത്രമേ സാധിക്കൂ എന്ന ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ധർമ്മടത്തെ ആർ.സി അമല സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വീട്ടിൽ നിന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം നടന്നാണ് അദ്ദേഹം വോട്ടിങ് കേന്ദ്രത്തിലെത്തിയത്. കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് ഇതെന്നും എല്ലാ മേഖലകളിലും വികസനം കൈവരിച്ച എൽഡിഎഫ് സർക്കാരിന് മാത്രമേ പ്രതിബദ്ധതയോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: യുഡിഎഫ് നൂറ് കടക്കും! ഭരണമാറ്റം ഉറപ്പെന്ന് വി.ഡി. സതീശൻ; പ്രമുഖർ വോട്ട് രേഖപ്പെടുത്തി

അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അഴിമതി കുറവാണെന്ന പദവി ലഭിച്ചത് സർക്കാരിന്റെ ഈ നിലപാട് കാരണമാണെന്നും ഇത് മറ്റ് മുന്നണികളെ കൊണ്ട് സാധിക്കില്ലെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കെതിരായ പോരാട്ടവും വികസന നേട്ടങ്ങളും മുൻനിർത്തി ജനങ്ങൾ എൽഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Share Email
Top