ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങി, പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയില്‍ പരാതിയുമായി മുസ്ലിം ലീഗ്

ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങി, പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയില്‍ പരാതിയുമായി മുസ്ലിം ലീഗ്

മലപ്പുറം: പൊന്നാനിയില്‍ പരാതിയുമായി മുസ്ലിം ലീഗ്. പല ബൂത്തുകളിലും വേഗതയില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് എംഎല്‍എ പറഞ്ഞു. ആളുകള്‍ മണിക്കൂറുകളോളമായി കാത്തിരിക്കുകയാണ്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി എന്നും അദ്ദേഹം പ്രതികരിച്ചു.

വോട്ടിങ് മെഷീന്‍ തകരാറിലാവുന്നതും ചില ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് വോട്ടിങ് സ്ലോ ആവാന്‍ കാരണം. അടിയന്തര നടപടി ആവശ്യപ്പെട്ട് കളക്ടടെ സമീപിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top