ഹോട്ടലിലെ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; 27പേര്‍ ചികിത്സയില്‍

ഹോട്ടലിലെ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; 27പേര്‍ ചികിത്സയില്‍

കൊച്ചി: കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ഇരുപത്തിയേഴ് പേരാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് അവശരായത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കായിരുന്നു അസ്വസ്തഥത. പാഴ്സൽ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ചികിൽസ തേടിയത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പും പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷ അധികൃതരും പെലീസും സംയുക്തമായ പരിശോധന നടത്തി. ഹോട്ടൽ തൽക്കാലം അടപ്പിച്ചു.

Top