ലെബനനിലും സമാധാന നീക്കം! പ്രധാനമന്ത്രി നവാഫ് സലാം അമേരിക്കയിലേക്ക്

ഏപ്രിൽ 21-ന് നിലവിലെ താൽക്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കും

ലെബനനിലും സമാധാന നീക്കം! പ്രധാനമന്ത്രി നവാഫ് സലാം അമേരിക്കയിലേക്ക്
ലെബനനിലും സമാധാന നീക്കം! പ്രധാനമന്ത്രി നവാഫ് സലാം അമേരിക്കയിലേക്ക്

മിഡിൽ ഈസ്റ്റിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ സമാധാന ചർച്ചകൾക്കായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം അമേരിക്കയിലേക്ക് തിരിക്കുന്നു. ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ, ഹിസ്ബുള്ളയുടെ സൈനിക ശേഷി പൂർണ്ണമായും തകർക്കുന്നത് വരെ ആക്രമണം തുടരുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം സമാധാന നീക്കങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

ഉടനടി വെടിനിർത്തൽ വേണമെന്ന നിലപാടിൽ ലെബനൻ ഉറച്ചുനിൽക്കുമ്പോൾ, സൈനിക നടപടികൾക്കിടയിലും ചർച്ചകൾ തുടരാമെന്നാണ് ഇസ്രയേലിന്റെ വാശി. ഏപ്രിൽ 21-ന് നിലവിലെ താൽക്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കും. അതിനുമുമ്പ് ഒരു സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്.

Also Read: ഒന്നുങ്കിൽ സമാധാനം, അല്ലെങ്കിൽ സർവ്വനാശം! പേർഷ്യൻ കരുത്തിന്റെ ഡിജിറ്റൽ വാണിംഗ്

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ വെച്ച് ഒപ്പിട്ട കരാർ ലെബനനും ബാധകമാണെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, ഇത് ഹിസ്ബുള്ളയ്ക്ക് ബാധകമല്ലെന്നാണ് അമേരിക്കൻ നിലപാട്. ചർച്ചകൾക്ക് മുൻപായി ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ഇസ്രയേൽ കൂടുതൽ സമയം ആവശ്യപ്പെട്ടത് നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Share Email
Top