കശ്മീർ ആസ്ഥാനമായുള്ള രണ്ട് സംഘടനകളെ നിരോധിച്ച കേന്ദ്രത്തിന്റെ നടപടി
പ്രശംസ അർഹിക്കുന്നതും, രാജ്യത്തിന്റെ ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നും വിശേഷിപ്പിച്ച് ജമ്മു കശ്മീർ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ.
“മിർവൈസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള എ.എ.സിയുടെയും മസ്രൂർ അബ്ബാസ് അൻസാരിയുടെ നേതൃത്വത്തിലുള്ള ജെ.കെ.ഐ.എമ്മിന്റെയും പ്രവർത്തനങ്ങൾ രാജ്യത്തിന് വിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുമായിരുന്നു. ഇന്ത്യൻ സർക്കാർ ശരിയായ നടപടിയാണ് സ്വീകരിച്ചത്. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായ ഏതൊരു വ്യക്തിയെയും, ഗ്രൂപ്പിനെയും, സംഘടനയെയും രാജ്യത്തെ നിയമപ്രകാരം കർശനമായി നേരിടും,” ശർമ്മ പറഞ്ഞു.
അവാമി ആക്ഷൻ കമ്മിറ്റി (എഎസി), ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീൻ ജെകെഐഎം എന്നീ കശ്മീർ ആസ്ഥാനമായുള്ള രണ്ട് സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
Also Read : പൊറുക്കാനും പൊരുത്തപ്പെടാനുമാവുമോ സഖാവേ.. ’52 വര്‍ഷത്തെ ബാക്കിപത്രം’; നിലപാടിലുറച്ച് പത്മകുമാർ
രാജ്യത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം രണ്ട് ഗ്രൂപ്പുകളെയും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘടനകളെ നിരോധിച്ച നടപടി കശ്മീരിന്റെ സാമൂഹിക, രാഷ്ട്രീയ ഭൂപ്രകൃതിക്കേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് വിശേഷിപ്പിച്ച പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയ്ക്ക് മറുപടിയായി, “പിഡിപി പ്രസിഡന്റിന് ഉണ്ടായ വേദന തികച്ചും സ്വാഭാവികമായിരുന്നു, കാരണം പിഡിപിക്ക് എല്ലായ്പ്പോഴും വിഘടനവാദികളുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ അവരുടെ വേദന മനസ്സിലാക്കാം. പിഡിപി യഥാർത്ഥത്തിൽ വിഘടനവാദത്തിൽ നിന്നാണ് വികസിച്ചത്,” ശർമ്മ പറഞ്ഞു.
വിയോജിപ്പുകളെ അടിച്ചമർത്തുന്നത് സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയേയുള്ളൂ..

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ആഭ്യന്തര മന്ത്രാലയം രണ്ട് ഹുറിയത്ത് ഗ്രൂപ്പുകളെ നിരോധിച്ചതിനെ “കശ്മീരിന്റെ സാമൂഹിക, രാഷ്ട്രീയ ഭൂപ്രകൃതിക്കേറ്റ മറ്റൊരു പ്രഹരമാണ്” എന്ന് വിശേഷിപ്പിച്ചു. “വിയോജിപ്പുകളെ അടിച്ചമർത്തുന്നത്” സംഘർഷങ്ങൾ പരിഹരിക്കുന്നതിനുപകരം അത് വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജെകെപിഡിപി) മേധാവി പറഞ്ഞു.
Also Read : പാര്‍ലമെന്റ് സമ്മേളനാരംഭിച്ചത് ‘കലഹത്തിൽ’, തീപ്പൊരി ആദ്യമിട്ടത് ഡിഎംകെ
“മിർവൈസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന ജമ്മു ആൻഡ് കശ്മീർ അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യെയും മുഹമ്മദ് അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ഇത്തിഹാദുൽ മുസ്ലിമീൻ (ജെകെഐഎം)യെയും ആഭ്യന്തര മന്ത്രാലയം നിരോധിച്ചത് കശ്മീരിന്റെ സാമൂഹിക, രാഷ്ട്രീയ ഭൂപ്രകൃതിക്കേറ്റ മറ്റൊരു പ്രഹരമാണ്. വിയോജിപ്പുകളെ അടിച്ചമർത്തുന്നത് സംഘർഷങ്ങൾ പരിഹരിക്കുന്നതിനുപകരം അവയെ കൂടുതൽ ആഴത്തിലാക്കുകയേ ഉള്ളൂ,” മുഫ്തി ചൊവ്വാഴ്ച എക്‌സിൽ എഴുതിയ പോസ്റ്റിൽ പറഞ്ഞു.