പേയ്മെന്റുകൾ ലളിതമാക്കുന്നതിനുമായി പേടിഎം വ്യക്തിഗതമാക്കിയ (Personalised UPI IDs) യുപിഐ ഐഡികൾ പുറത്തിറക്കി. ഇടപാടുകൾ നടത്തുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുകൾ മറയ്ക്കാൻ അനുവദിക്കുന്ന പേര്‍സണലൈസ്ഡ് യുപിഐ ഐഡികളാണ് പേടിഎം അവതരിപ്പിച്ചത്.
പണം അയയ്ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് ഇപ്പോൾ name@ptyes അല്ലെങ്കിൽ name@ptaxis പോലുള്ള സവിശേഷ ഐഡന്റിഫയറുകൾ സൃഷ്ടിക്കാൻ കഴിയും. ഈ അപ്ഡേറ്റ് പണമിടപാടുകളില്‍ മൊബൈൽ നമ്പറുകൾ പങ്കിടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി. പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഉടനീളം ഉപയോക്തൃ സ്വകാര്യത മെച്ചപ്പെടുത്താൻ ഈ ഫീച്ചർ സഹായിക്കും.
Also Read: ബിഗ് ബാങ്ങിന്റെ പ്രകാശം വെളിപ്പെടുത്തിയ ശക്തമായ തമോദ്വാര ജെറ്റ്!
യെസ് ബാങ്ക്, ആക്സിസ് ബാങ്ക് ഉൾപ്പെടെ തിരഞ്ഞെടുത്ത ബാങ്ക് ഹാൻഡിലുകൾ വഴി നൽകുന്ന യുപിഐ ഹാൻഡിലുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. മറ്റ് ബാങ്കിംഗ് പങ്കാളികളിലേക്കും ഈ ഫീച്ചര്‍ ഉടൻ വ്യാപിപ്പിക്കാൻ പേടിഎമ്മിന് പദ്ധതിയുണ്ട്.
പേടിഎം ആപ്പ് തുറന്ന് പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
യുപിഐ സെറ്റിംഗ്സിലേക്ക് പോയി ‘യുപിഐ ഐഡി മാനേജ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഒരു പേര്‍സണലൈസ്ഡ് ഐഡി തെരഞ്ഞെടുത്ത്, അത് നിങ്ങളുടെ പ്രൈമറി യുപിഐ ഐഡിയായി കണ്‍ഫോം ചെയ്യുക.