‘പേട്രിയറ്റ്’ വ്യാജമായി പ്രചരിപ്പിച്ചു; നിർമ്മാതാവിന്റെ പരാതിയിൽ കേസ്

ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ വിവിധ വെബ്സൈറ്റുകളിൽ വ്യാജ പതിപ്പുകൾ എത്തിയത് സിനിമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു

‘പേട്രിയറ്റ്’ വ്യാജമായി പ്രചരിപ്പിച്ചു; നിർമ്മാതാവിന്റെ പരാതിയിൽ കേസ്
‘പേട്രിയറ്റ്’ വ്യാജമായി പ്രചരിപ്പിച്ചു; നിർമ്മാതാവിന്റെ പരാതിയിൽ കേസ്

ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ അനധികൃതമായി റെക്കോർഡ് ചെയ്ത് ഓൺലൈൻ സൈറ്റുകൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. നിർമ്മാതാവ് ആന്റോ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ പോലീസിന്റെ നടപടി. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ വിവിധ വെബ്സൈറ്റുകളിൽ വ്യാജ പതിപ്പുകൾ എത്തിയത് സിനിമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു.

മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മെഗാ പ്രോജക്റ്റാണ് ‘പേട്രിയറ്റ്’. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 61.25 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം 18.65 കോടി രൂപ നേടിയിട്ടുണ്ട്. ആദ്യദിനം 29.37 കോടി നേടിയ ചിത്രം, ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന ആഗോള കളക്ഷൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനുഷ് നന്ദനാണ് ഛായാഗ്രഹണം.

Share Email
Top