പാസ്‌പോർട്ട് സേവനം മുടങ്ങി..! യുഎഇയിലെ പ്രവാസികൾ നെട്ടോട്ടത്തിൽ; അടിയന്തര നടപടി തേടി ഇന്ത്യൻ മിഷൻ

അടിയന്തര ആവശ്യങ്ങൾക്കായിപ്പോലും സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥ പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്

പാസ്‌പോർട്ട് സേവനം മുടങ്ങി..! യുഎഇയിലെ പ്രവാസികൾ നെട്ടോട്ടത്തിൽ; അടിയന്തര നടപടി തേടി ഇന്ത്യൻ മിഷൻ
പാസ്‌പോർട്ട് സേവനം മുടങ്ങി..! യുഎഇയിലെ പ്രവാസികൾ നെട്ടോട്ടത്തിൽ; അടിയന്തര നടപടി തേടി ഇന്ത്യൻ മിഷൻ

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ തടസ്സപ്പെട്ടത് വലിയ പ്രതിസന്ധി. സേവന ദാതാക്കളെ മാറ്റിയതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും ഭരണപരമായ മാറ്റങ്ങളും കാരണം നൂറുകണക്കിന് പ്രവാസികളാണ് പെരുവഴിയിലായിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കായിപ്പോലും സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥ പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.

കഴിഞ്ഞ ഒരു ദശകത്തിലേറെയായി പാസ്‌പോർട്ട് സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് (BLS) കമ്പനിയിൽ നിന്ന് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിലേക്ക് സേവനം മാറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 2025 നവംബറിൽ വിളിച്ച ടെൻഡറിലൂടെയാണ് പുതിയ കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാൽ ഈ മാറ്റത്തിനിടെ പല പ്രവാസികളും അപ്രതീക്ഷിതമായി കുടുങ്ങിപ്പോയി.

ALSO READ; 100 കിലോ സ്വർണ്ണം കൈയിൽ തരും! പക്ഷെ നെതന്യാഹുവിനെയും ട്രംപിനെയും വധിക്കണം; ഇറാനിൽ വൻ പ്രഖ്യാപനം

ഈ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ മിഷൻ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം മുതൽ എംബസിയിലും കോൺസുലേറ്റിലും പരിമിതമായ തോതിൽ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ രാവിലെ 9 മണി മുതൽ 12.30 വരെ ‘വാക്ക്-ഇൻ’ (Walk-in) അടിസ്ഥാനത്തിൽ ആദ്യമെത്തുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ലഭ്യമാക്കുന്നത്.

Share Email
Top