രക്തസാക്ഷിസ്മാരക മന്ദിരം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

രക്തസാക്ഷിസ്മാരക മന്ദിരം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിസ്മാരക മന്ദിരം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍. പ്രാദേശിക വിഷയം പര്‍വതീകരിച്ച് വലിയ വിവാദം ആക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് പ്രാദേശിക തലത്തിലുള്ള വിഷയമാണ്. അതിനെ പര്‍വതീകരിച്ച് വാര്‍ത്തയാക്കി ചര്‍ച്ച ചെയ്യേണ്ടതില്ല. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. താന്‍ പങ്കെടുക്കുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും. അതില്‍ വേറെ ചര്‍ച്ചയില്ല.’ എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സിപിഐഎം സ്മാരകം നിര്‍മ്മിച്ചത്. ഈ മാസം 22ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് പോസ്റ്ററുകള്‍. 2015 ജൂണ്‍ 6നാണ് ഷൈജു, സുബീഷ് എന്നിവര്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

Top