പാർലമെന്റ് ബജറ്റ് സമ്മേളനം! പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ സംസാരിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം

പാർലമെന്റ് ബജറ്റ് സമ്മേളനം! പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ സംസാരിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത
പാർലമെന്റ് ബജറ്റ് സമ്മേളനം! പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ സംസാരിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്യസഭയെ അഭിസംബോധന ചെയ്യും. എന്നാൽ, നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. ഇന്നലെ ലോക്സഭയിൽ സമാനമായ പ്രതിഷേധം കാരണം പ്രധാനമന്ത്രിക്ക് സംസാരിക്കാൻ സാധിച്ചിരുന്നില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ്ണ തുടരുന്ന പശ്ചാത്തലത്തിൽ ഇന്നും സഭാനടപടികൾ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാനാണ് സാധ്യത.

Share Email
Top