ജൂലൈ ഒന്നു മുതൽ ദുബായ് മാളിൽ പാർക്കിങ് ഫീസ് നൽകണം

ജൂലൈ ഒന്നു മുതൽ ദുബായ് മാളിൽ പാർക്കിങ് ഫീസ് നൽകണം

ദുബായ്: ജൂലൈ ഒന്നു മുതൽ ദുബായ് മാളിൽ പാർക്കിങ് ഫീസ് നൽകണം. 20 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്നത് 1000 ദിർഹവും. ആദ്യ 4 മണിക്കൂർ പാർക്കിങ് സൗജന്യമാണ്. 4 മണിക്കൂർ പിന്നിട്ടാൽ 20 ദിർഹം നൽകണം. 6 മണിക്കൂർ പാർക്കിങ്ങിന് 60 ദിർഹം, 7 മണിക്കൂറിന് 80, 8 മണിക്കൂറിനു 100 എന്നിങ്ങനെയാണ് നിരക്ക്. 8 മണിക്കൂർ കഴിഞ്ഞാൽ 200 ദിർഹം നൽകണം.

12 മണിക്കൂറിന് 500, 24 മണിക്കൂറിന് 1000 ദിർഹം എന്നിങ്ങനെയാണ് പാർക്കിങ് നിരക്ക്. മാൾ സന്ദർശിക്കുന്ന എല്ലാവർക്കും പാർക്കിങ് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഫീസ് ഈടാക്കുന്നതെന്ന് ഇമാർ പ്രോപ്പർട്ടീസ് അറിയിച്ചു. അതേസമയം, വാരാന്ത്യ അവധി ദിവസങ്ങളിൽ 6 മണിക്കൂർ വരെ സൗജന്യമായിരിക്കും. എന്നാൽ, 7 മണിക്കൂർ കടന്നാൽ 80 ദിർഹം ഈടാക്കും. പിന്നീടുള്ള ഓരോ മണിക്കൂറിനും മുൻ നിശ്ചയിച്ച പ്രകാരമുള്ള ഫീസ് നൽകണം. സാലിക്കുമായി ചേർന്നാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. പണം സാലിക്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും. ഗ്രാൻഡ്, സിനിമ, ഫാഷൻ പാർക്കിങ്ങുകൾക്കെല്ലാം നിയമം ബാധകമാണ്.

Top