പാരിസ് ഒളിംപിക്‌സില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പന; 90 ലക്ഷം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

പാരിസ് ഒളിംപിക്‌സില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പന; 90 ലക്ഷം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

പാരിസ്: ഈ മാസം 26ന് ആരംഭിക്കുന്ന പാരിസ് ഒളിംപിക്‌സില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പന. 10 ദശലക്ഷം ടിക്കറ്റുകളില്‍ ഒമ്പത് ദശലക്ഷവും വിറ്റു കഴിഞ്ഞതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 11 വരെയാണ് പാരിസില്‍ മുപ്പതാമത്തെ ഒളിംപിക്‌സ് അരങ്ങേുറന്നത്.

2016ലെ റിയോ ഒളിംപിക്സിന് ശേഷം കാണികളെത്തുന്ന ലോക കായിക മേളയാണ് പാരീസിലേത്. കോവിഡ്19 മഹാമാരി കാരണം 2020ലെ ടോക്യോ ഒളിംപിക്സില്‍ സ്റ്റേഡിയത്തിലേക്ക് പൊതു പ്രവേശനം നിരോധിച്ചിരുന്നു. ഗെയിംസ് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നിലായിരുന്നു നടന്നത്. 2016ലെ റിയോ ഡി ജനീറോ ഒളിംപിക്‌സില്‍ 6.8 ദശലക്ഷം ടിക്കറ്റുകള്‍ ഉണ്ടായിരുന്നതില്‍ 6.2 ദശലക്ഷം വിറ്റഴിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള പതിനായിരത്തിലധികം കായികതാരങ്ങളും ലക്ഷക്കണക്കിന് കായിക പ്രേമികളും ഭൂമിയിലെ ഏറ്റവും വലിയ കായിക മത്സരത്തിനായി ഫ്രഞ്ച് തലസ്ഥാനത്തെത്തും.

Top