CMDRF

പാരിസ് ഒളിംപിക്സ്; ടേബിൾ ടെന്നിസിൽ ക്വാർട്ടർ ഫൈനലിൽ എത്തി ഇന്ത്യൻ വനിതാ ടീം

പാരിസ് ഒളിംപിക്സ്; ടേബിൾ ടെന്നിസിൽ ക്വാർട്ടർ ഫൈനലിൽ എത്തി ഇന്ത്യൻ വനിതാ ടീം
പാരിസ് ഒളിംപിക്സ്; ടേബിൾ ടെന്നിസിൽ ക്വാർട്ടർ ഫൈനലിൽ എത്തി ഇന്ത്യൻ വനിതാ ടീം

പാരിസ്: പാരിസ് ഒളിംപിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ. റൊമാനിയൻ വനിത ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. 3-2 വിജയമാണ് ഇന്ത്യൻ സംഘം നേടിയത്. ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ ടീം. എലിസബത്ത സമാര, അദീന ഡയകോനു, ബെർണാഡെറ്റ് സാക്‌സ് എന്നിവരായിരുന്നു റൊമാനിയയ്ക്കായി മത്സരിച്ചത്.

ഇന്ത്യയ്ക്കായി ശ്രീജ അകുല-അർച്ചന കമ്മത്ത് എന്നിവർ ആദ്യ മത്സരത്തിനിറങ്ങി. റൊമാനിയയ്ക്കായി എലിസബത്ത സമാര-അദീന ഡയകോനു എന്നിവരാണ് ആദ്യ മത്സരത്തിനിറങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് (3-0) ഇന്ത്യൻ സംഘം ആദ്യ മത്സരം വിജയിച്ചു. സ്കോർ 11-9, 12-10, 11-7.

രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി മണിക ബത്ര കളത്തിലെത്തി. റൊമാനിയൻ താരം ബെർണാഡെറ്റ് സാക്‌സുമായാണ് മത്സരം നടന്നത്. ഇന്ത്യൻ താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ ബെർണാഡെറ്റ് സാക്‌സിന് കഴിയാതിരുന്നതോടെ മണിക അനായാസം മത്സരം വിജയിച്ചു. 3-0ത്തിനായിരുന്നു ഇന്ത്യയുടെ വിജയം. സ്കോർ 11-5, 11-7, 11-7.

Top