വിജയ് ചിത്രം ജനനായകന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 2026 പൊങ്കൽ റിലീസായാകും ചിത്രം എത്തുക. ഇതിന് പിന്നാലെ മറ്റൊരു സിനിമയും പൊങ്കലിന് തിയറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തിയാണ് റിലീസിനെത്തുന്നത്.
പരാശക്തിയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ ചിത്രം പൊങ്കൽ റിലീസായി എത്തുമെന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവകാർത്തികേയൻ ചിത്രം വിജയ് ചിത്രത്തിന് ക്ലാഷ് ആകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. ശിവകാർത്തിയേകന്റെ 25മത് ചിത്രമാണ് പരാശക്തി. രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് താരങ്ങൾ.
Also Read: ‘അഭിലാഷം’ ചിതത്തിലെ പുതിയ ഗാനം എത്തി
അതേസമയം വിജയിയുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. ശേഷം മുഴുവൻ രാഷ്ട്രീയ പ്രവർത്തനത്തിനായി വിജയ് മാറ്റിവെയ്ക്കുമെന്നാണ റിപ്പോർട്ട്. അതുകൊണ്ട് തന്നെ വിജയിയെയും ആരാധകരെയും സംബന്ധിച്ച് ഏറെ സ്പെഷ്യലായിട്ടുള്ളൊരു ചിത്രം കൂടിയാണ് ജനനായകൻ എന്നാണ് റിപ്പോർട്ടുകൾ.