പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം; സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 11 ന്

അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 13 നകം പ്രവേശനം നേടണം

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം; സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 11 ന്
പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം; സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 11 ന്

തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 11ന് നടക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 13 നകം പ്രവേശനം നേടണം.

www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 10 വരെ ഓൺലൈനായി പുതുതായി കോഴ്സ്, കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്മെന്റുകൾ വഴി സർക്കാർ കോളജുകൾ ഒഴികെ പ്രവേശനം നേടിയവർ എൻഒസി അപ്‌ലോഡ് ചെയ്യണം.

Top