പാര അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: ഡൽഹിയിൽ വിദേശ കോച്ചുമാർക്ക് തെരുവ് നായകളുടെ കടിയേറ്റു

കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് നായകളുടെ കടിയേറ്റത്

പാര അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: ഡൽഹിയിൽ വിദേശ കോച്ചുമാർക്ക് തെരുവ് നായകളുടെ കടിയേറ്റു
പാര അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: ഡൽഹിയിൽ വിദേശ കോച്ചുമാർക്ക് തെരുവ് നായകളുടെ കടിയേറ്റു

ന്യൂഡൽഹി: ഡൽഹിയിൽ വേള്‍ഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ രണ്ട് വിദേശ കോച്ചുമാർക്ക് തെരുവ് നായകളുടെ കടിയേറ്റു. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്.

Also Read: ക്യാമറയ്ക്ക് വേണ്ടി ‘സാമൂഹിക സേവനം’; 10 രൂപയുടെ ബിസ്‌കറ്റ് നൽകി ഉടൻ തിരികെ വാങ്ങി ബിജെപി വനിതാ നേതാവ്

കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് നായകളുടെ കടിയേറ്റത്. ഇരുവരെയും ഉടൻ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിന് പിന്നാലെ, സ്റ്റേഡിയം പരിസരത്ത് നിന്ന് തെരുവ് നായകളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ് ഇന്ത്യയിൽ ആദ്യമായി വേള്‍ഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 104 രാജ്യങ്ങളിൽ നിന്നുള്ള 1,200-ൽ അധികം അത്‌ലറ്റുകളാണ് ഈ ആഗോള മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പ് വേദികൾക്ക് സമീപം ആളുകൾ സ്ഥിരമായി തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതാണ് നായകൾ ഈ പരിസരത്ത് തങ്ങാൻ കാരണമെന്നും, ഇതുമൂലമാണ് പരിശീലകർക്ക് കടിയേറ്റതെന്നുമാണ് പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സംഘാടക സമിതി കുറ്റപ്പെടുത്തുന്നത്.

Share Email
Top