വേദന സഹിക്കാൻ വയ്യാതെയാണ് പന്ത് ബാറ്റ് വീശിയത്; കെ എൽ രാഹുൽ

ഒരുപാട് തവണ അദ്ദേഹത്തിന്റെ ഗ്ലൗവിൽ പന്ത് കൊണ്ടു

വേദന സഹിക്കാൻ വയ്യാതെയാണ് പന്ത് ബാറ്റ് വീശിയത്; കെ എൽ രാഹുൽ
വേദന സഹിക്കാൻ വയ്യാതെയാണ് പന്ത് ബാറ്റ് വീശിയത്; കെ എൽ രാഹുൽ

ന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിനിടെ റിഷഭ് പന്തിന്റെ വിരലിനേറ്റ പരിക്ക് ഇന്ത്യൻ ആരാധകരേയും മാനേജ്‌മെന്റിനെയും ആശങ്കയിലാക്കിയിരുന്നു. ഇപ്പോഴിതാ ഒന്നാം ഇന്നിങ്‌സിൽ കഠിനമായ വേദന സഹിച്ചാണ് പന്ത് ബാറ്റ് വീശിയത് എന്ന് തുറന്ന് പറയുകയാണ് കെ എൽ രാഹുൽ.

കഠിനമായ വേദനയോടെയാണ് പന്ത് ബാറ്റ് ചെയ്തത്. ഒരുപാട് തവണ അദ്ദേഹത്തിന്റെ ഗ്ലൗവിൽ പന്ത് കൊണ്ടു. ബൗണ്ടറി നേടാനാവുമെന്ന് ഉറപ്പുള്ള പല പന്തുകളും ഒഴിവാക്കി കളയുകയാണെന്ന് അവൻ എന്നോട് പറഞ്ഞു. അതിൽ അയാൾ അസ്വസ്ഥനായിരുന്നു‘- രാഹുൽ പറഞ്ഞു.

A‘സെഞ്ച്വറിക്കായി ഞാൻ തിരക്ക് കൂട്ടിയതാണ് പന്തിന്റെ റൺ ഔട്ടിൽ കലാശിച്ചത്’: കെ എൽ രാഹുൽ

പരിക്ക് പറ്റിയിട്ടും 74 റണ്‍സ് നേടിയാണ് പന്ത് ഗ്രൗണ്ട് വിട്ടത്. അതേസമയം ഞാൻ സെഞ്ച്വറി നേടാന്‍ തിരക്ക് കൂട്ടിയതാണ് പന്ത് റണ്ണൗട്ടാവാനുള്ള കാരണമെന്ന് രാഹുല്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ‘ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഞാൻ സെഞ്ച്വറിയിൽ തൊടുമെന്ന് ബാറ്റിങ്ങിനിടെ പന്തിനോട് പറഞ്ഞു. ലഞ്ചിന് മുമ്പ് ബഷീറെറിഞ്ഞ അവസാന ഓവർ അതിന് പറ്റിയ അവസരമാണെന്ന് തോന്നി. ഒരു പന്തിൽ ബൗണ്ടറി നേടാൻ അവസരമുണ്ടായിരുന്നു. അതിന് കഴിയാതെ വന്നതോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുമോ എന്ന് പന്ത് എന്നോട് ചോദിച്ചു. ആ സിംഗിൾ ഒരിക്കലും സംഭവിക്കരുതായിരുന്നു. അവന്‍റെ റൺ ഔട്ട് കളിയുടെ ഗതി തന്നെ മാറ്റി‘- രാഹുൽ പ്രതികരിച്ചു

Share Email
Top