ബര്‍മിങ്ഹാം: ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. 801 റേറ്റിങ്ങോടെ ഋഷഭ് പന്ത് ടെസ്റ്റ് ബാറ്റർമാരിൽ ആറാമതെത്തി. സമീപകാലത്തെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടി പന്ത് റെക്കോഡിട്ടിരുന്നു.
ഇംഗ്ലണ്ട് ബാറ്ററായ ജോ റൂട്ടാണ് ഒന്നാമത്. ഹാരി ബ്രൂക്കാണ് രണ്ടാമതുള്ളത്. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആണ് നാലാം സ്ഥാനത്ത്. അതേസമയം ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍ 21-ാം സ്ഥാനത്തേക്ക് വീണു. കിവീസ് ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാമതും ഓസീസ് താരം ട്രാവിസ് ഹെഡ് പത്താമതും ആണുള്ളത്.
Also Read: കുൽദീപിനെ എന്ത് കൊണ്ട് ഒഴിവാക്കി? മറുപടി നൽകി ഗിൽ
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാമത്. 907 റേറ്റിങ്ങോടെയാണ് ഇന്ത്യന്‍ പേസര്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ രണ്ടാമതും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നാമതുമാണ്.














