റെക്കോർഡ് സ്വന്തമാക്കി പന്ത്; തകർത്തത് സെവാഗിന്റെ റെക്കോർഡ് !

104 ടെസ്റ്റുകളിൽ നിന്ന് 90 സിക്‌സറുകൾ നേടിയ സെവാഗിന്റെ പേരിലായിരുന്നു റെക്കോർഡ്

റെക്കോർഡ് സ്വന്തമാക്കി പന്ത്; തകർത്തത് സെവാഗിന്റെ റെക്കോർഡ് !
റെക്കോർഡ് സ്വന്തമാക്കി പന്ത്; തകർത്തത് സെവാഗിന്റെ റെക്കോർഡ് !

ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 90 സിക്സറുകളാണ് പന്ത് നേടിയത്. 104 ടെസ്റ്റുകളിൽ നിന്ന് 90 സിക്‌സറുകൾ നേടിയ സെവാഗിന്റെ പേരിലായിരുന്നു റെക്കോർഡ്. എന്നാൽ പന്ത് വെറും 46 മത്സരങ്ങളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ടു.

രോഹിത് ശർമ്മ (88), എംഎസ് ധോണി (78), രവീന്ദ്ര ജഡേജ (74) തുടങ്ങിയവരാണ് ഈ പട്ടികയിൽ പന്തിനും സെവാഗിനും ശേഷമുള്ളത്. അതേസമയം മാഞ്ചസ്റ്റർ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഹീറോയായത് റിഷഭ് പന്തായിരുന്നു. ഇന്നലെ കാലിന് സാരമായി പരിക്കേറ്റ് റിട്ടയർ ഹാർട്ടായ താരം തിരികെ വന്ന് ബാറ്റിങിനിറങ്ങി അർധ സെഞ്ച്വറി തികച്ചു.

Also Read: ഇഷാൻ കിഷന് പരിക്ക്; പന്തിന് പകരം എന്‍ ജഗദീശനെ പരി​ഗണിക്കാൻ ബിസിസിഐ

മത്സരത്തിൽ 75 പന്തുകൾ നേരിട്ട താരം രണ്ട് സിക്സറുകളും മൂന്ന് ഫോറുകളും അടക്കം 54 റൺസ് നേടിയാണ് മടങ്ങിയത്. മധ്യനിരയും വാലറ്റവും പരാജയപ്പെട്ട ഇന്നിങ്സിൽ തിളങ്ങിയത് പന്ത് മാത്രമായിരുന്നു. 41 റൺസ് നേടി ശാർദൂൽ താക്കൂർ ഭേദപ്പെട്ട പ്രകടനം നടത്തി.

Share Email
Top