പനീര്‍ ടിക്ക ഇനി വീട്ടിൽത്തന്നെ എളുപ്പത്തിലുണ്ടാക്കാം! റെസിപ്പി ഇതാ

പ്രോട്ടീൻ, കാൽസ്യം, വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് പാൽ ഉൽപ്പന്നമായ പനീർ

പനീര്‍ ടിക്ക ഇനി വീട്ടിൽത്തന്നെ എളുപ്പത്തിലുണ്ടാക്കാം! റെസിപ്പി ഇതാ
പനീര്‍ ടിക്ക ഇനി വീട്ടിൽത്തന്നെ എളുപ്പത്തിലുണ്ടാക്കാം! റെസിപ്പി ഇതാ

പ്രോട്ടീൻ, കാൽസ്യം, വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് പാൽ ഉൽപ്പന്നമായ പനീർ. പനീർ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങൾക്ക് രുചി വളരെ കൂടുതലാണ്. റെസ്റ്റോറന്റുകളിൽ കിട്ടുന്ന അതേ രുചിയിൽ, വളരെ എളുപ്പത്തിൽ വീട്ടിൽ പനീർ ടിക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ചേരുവകൾ

പനീർ – 200 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
തൈര് – 2 ടേബിൾസ്പൂൺ
വെണ്ണ – 1 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ .
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരംമസാല – 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പനീർ ചെറിയ കഷ്ണങ്ങളായി മുറിച്ച് വെയ്ക്കുക. തൈരിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതത്തിലേക്ക് പനീർ ഇട്ട് കുറഞ്ഞത് 20 മിനിറ്റ് വെയ്ക്കുക. ശേഷം ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾ സ്പൂൺ വെണ്ണ ചൂടാക്കി, അതിലേക്ക് പനീർ കഷ്ണങ്ങൾ ഓരോന്നായി ഇടാം. ചെറുതീയിൽ ഇരുവശവും ബ്രൗണ്‍ നിറമാകുന്നവരെ ഇത് മൊരിച്ചെടുത്താൽ കൊതിയൂറുന്ന പനീര്‍ ടിക്ക റെഡി, ഇനി കഴിച്ചോളൂ.

Share Email
Top