ബിഷപ്പിനെ ഇറക്കി വിട്ടു; പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലിത്തർക്കം

ബിഷപ്പിനെ ഇറക്കി വിട്ടു; പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലിത്തർക്കം

തിരുവനന്തപുരം: പാളയം സിഎസ്ഐ എൽഎംഎസ് പള്ളിക്കു മുന്നിൽ ചേരിതിരിഞ്ഞ് തർക്കവും സംഘർഷവും. ദക്ഷിണ കേരള മഹാഇടവകയുടെ അധികാരവുമായി ബന്ധപ്പെട്ടാണ് തർക്കം. മഹാഇടവകയുടെ ചുമതലയുള്ള ബിഷപ് ഡോ. റോയ്സ് വിക്ടറിനെ ഒരു വിഭാഗം പള്ളിയിൽ നിന്ന് ഇറക്കി വിട്ടു.

പോകരുതെന്ന് ആവശ്യപ്പെട്ട് ബിഷപിനെ അനുകൂലിക്കുന്നവർ വാഹനം തടഞ്ഞു. ബിഷപ്പിനെ ഇറക്കി വിട്ടതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇതോടെ സ്ഥലത്ത് വൻ പൊലീസ് സംഘം എത്തിച്ചേർന്നു. മുൻ ബിഷപ്പായിരുന്ന ധർമ്മരാജ് റസാലത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്.

പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ.

Top