അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ ബോംബാക്രമണം;133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

ഈ ആക്രമണത്തിൽ 133 താലിബാൻ പോരാളികളെ വധിച്ചതായി പാകിസ്ഥാൻ അവകാശപ്പെടുമ്പോൾ, തിരിച്ചടിച്ചതായും പാക് യുദ്ധവിമാനം വെടിവെച്ചിട്ടതായും താലിബാൻ വക്താക്കൾ വ്യക്തമാക്കി

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ ബോംബാക്രമണം;133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ ബോംബാക്രമണം;133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

തിർത്തിയിലെ പ്രകോപനങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാനിസ്ഥാനിലെ കാബൂൾ ഉൾപ്പെടെയുള്ള താലിബാൻ കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ 133 താലിബാൻ പോരാളികളെ വധിച്ചതായി പാകിസ്ഥാൻ അവകാശപ്പെടുമ്പോൾ, തിരിച്ചടിച്ചതായും പാക് യുദ്ധവിമാനം വെടിവെച്ചിട്ടതായും താലിബാൻ വക്താക്കൾ വ്യക്തമാക്കി. നിരവധി പാക് സൈനിക പോസ്റ്റുകൾ തകർത്തതായും താലിബാൻ അറിയിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.

Share Email
Top