ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ പാകിസ്ഥാൻ പ്രതിനിധികളുടെ അഭാവത്തെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മുൻ പാകിസ്ഥാൻ ബാറ്റർ കമ്രാൻ അക്മൽ. സമ്മാനദാന ചടങ്ങിൽ പാകിസ്ഥാൻ പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ അതൃപ്തിയുമായി പാക് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തുകയും വിഷയത്തിൽ ഐസിസിക്ക് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.
അതേസമയം പാകിസ്ഥാൻ സമ്മാനദാന ചടങ്ങിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ലെന്നും മോശം പ്രകടനത്തിനും ലോക വേദിയിലെ പാകിസ്ഥാന്റെ ബഹുമാനക്കുവിനുമുള്ള ശിക്ഷയായി ഇതിനെ കാണണമെന്നും കമ്രാൻ അക്മൽ പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റിന്റെ മോശം മുഖമാണ് നമ്മൾ കണ്ടത്, എന്നിട്ടും നമ്മൾ പഠിച്ചില്ലെന്നും കമ്രാൻ കൂട്ടിച്ചേർത്തു.