ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘർഷങ്ങൾ അവസാനിച്ചതിന് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റും പുനരാരംഭിക്കുന്നു. മെയ് 17 മുതൽ പാകിസ്ഥാൻ സൂപ്പർ ലിഗ് പുനരാരംഭിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വി സ്ഥിരീകരിച്ചു. ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്. പാകിസ്ഥാൻ തന്നെയാണ് ടൂർണമെന്റിന് വേദിയാകുക. എന്നാൽ ടൂർണമെന്റിൽ വിദേശതാരങ്ങൾ കളിക്കുമോയെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
‘പാകിസ്ഥാൻ സൂപ്പർ ലീഗ് എവിടെ നിർത്തിയോ അവിടെ നിന്നും പുനരാരംഭിക്കുന്നു. ആറ് ടീമുകൾക്ക് ഭയമില്ലാതെ കളി തുടരാം. ക്രിക്കറ്റിനെ ആഘോഷിക്കുക. മെയ് 17 മുതൽ എട്ട് ആവേശകരമായ മത്സരങ്ങൾ ആരംഭിക്കുന്നു. മെയ് 25ന് ഫൈനൽ നടക്കും. എല്ലാ ടീമുകൾക്കും ആശംസകൾ.’ മൊഹ്സിൻ നഖ്‍വി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Also Read: കോഹ്‌ലിയും രോഹിത്തുമില്ല; ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ ഇടമുറപ്പിച്ച് ആ രണ്ട് താരങ്ങൾ
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2025 സീസൺ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിൽ 17 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ജൂൺ മൂന്നിനാണ് ഐപിഎല്ലിന്റെ ഫൈനൽ നടക്കുക.






