ഫിറോസ്പൂരില്‍ പാക് ഡ്രോണാക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്

അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടു.

ഫിറോസ്പൂരില്‍ പാക് ഡ്രോണാക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്
ഫിറോസ്പൂരില്‍ പാക് ഡ്രോണാക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്

ചണ്ഡീഗഡ്: ജമ്മു കശ്മീരിലും പഞ്ചാബിലും അതിരൂക്ഷമായ ആക്രമണം തുടരുന്ന് പാകിസ്ഥാന്‍. ഡ്രോണ്‍ വഴിയാണ് രണ്ട് സ്ഥലത്തും ആക്രമണം നടത്തുന്നത്. ഒപ്പം ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് സൈന്യം അതിരൂക്ഷമായി വെടിയുതിര്‍ക്കുന്നുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബിലെ ഫിറോസ്പുരില്‍ ജനവാസ മേഖലയില്‍ ഡ്രോണ്‍ പതിച്ചു. ഒരു കുടുംബത്തിലുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റി. അമൃത്സറില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും. ഒപ്പം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. രാത്രി എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ ഒരിക്കല്‍ പോലും ഒരു ഡ്രോണ്‍ പോലും നിലംതൊട്ടില്ലെന്നതാണ് വിവരം. എല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തിട്ടിട്ടുണ്ട്.

നിലവില്‍ വരുന്ന വിവരമനുസരിച്ച് ആകെ 8 ഇടങ്ങളില് ഡ്രോണ്‍ ആക്രമണം നടന്നിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങി. ആക്രമണം നടക്കുന്ന ഇടങ്ങളെല്ലാം ബ്ലാക്ക് ഔട്ടിലാണ്. കാശ്മീരിലെ അവന്തിപുരയില്‍ ഇന്ത്യന്‍ സൈന്യം ഡ്രോണുകള്‍ വെടിവെച്ചിട്ടു. ബാരാമുള്ളയിലും ഡ്രോണുകളെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്.

Share Email
Top