‘പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം, ഇന്ത്യയുടെ കൂടെ നിന്ന രാജ്യങ്ങള്‍ക്ക് നന്ദി’: നരേന്ദ്ര മോദി

ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാല്‍ അത് മാനവരാശിക്കെതിരാകും എന്നും മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു.

‘പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം, ഇന്ത്യയുടെ കൂടെ നിന്ന രാജ്യങ്ങള്‍ക്ക് നന്ദി’: നരേന്ദ്ര മോദി
‘പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം, ഇന്ത്യയുടെ കൂടെ നിന്ന രാജ്യങ്ങള്‍ക്ക് നന്ദി’: നരേന്ദ്ര മോദി

റിയോ ഡി ജനീറ: പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി എന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാല്‍ അത് മാനവരാശിക്കെതിരാകും എന്നും മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു.

Also Read: റഫാല്‍ യുദ്ധവിമാനം മോശമെന്ന് പ്രചാരണം; ചൈനയ്‌ക്കെതിരെ ഫ്രാന്‍സ്

ഭീകരരെ പിന്തുണയ്ക്കുന്നവരെയും ഇരകളെയും ഒരേപോലെ കാണരുത്. ഭീകരതയെ ഗൗരവത്തോടെ നേരിടുന്നില്ലെന്ന സന്ദേശം പാടില്ലെന്ന് ബ്രിക്‌സിനോട് മോദി വിശദമാക്കി. ഗാസയിലെ മാനുഷിക സ്ഥിതി ആശങ്കാജനകമെന്നും സമാധാനം എത്രയും വേഗം പുനസ്ഥാപിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ യുദ്ധങ്ങള്‍ക്കെതിരെന്നും ചൂണ്ടിക്കാട്ടി.

Share Email
Top