മിനി സ്വിറ്റ്‌സര്‍ലന്റ്, വേനല്‍ക്കാലത്തും മഞ്ഞുമൂടും; അശാന്തി പടര്‍ന്ന് പഹല്‍ഗാം

കാശ്മീരിന്റെ ഏറ്റവും ഭംഗിയാര്‍ന്ന പ്രദേശങ്ങളിലൊന്നാണ് പഹല്‍ഗാം.

മിനി സ്വിറ്റ്‌സര്‍ലന്റ്, വേനല്‍ക്കാലത്തും മഞ്ഞുമൂടും; അശാന്തി പടര്‍ന്ന് പഹല്‍ഗാം
മിനി സ്വിറ്റ്‌സര്‍ലന്റ്, വേനല്‍ക്കാലത്തും മഞ്ഞുമൂടും; അശാന്തി പടര്‍ന്ന് പഹല്‍ഗാം

മ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹല്‍ഗാം. ഇത് ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹില്‍ സ്റ്റേഷനുമാണ്. അനന്ത് നാഗില്‍ നിന്നും 45 കി.മീ അകലയായി ലിഡെര്‍ നദിയുടെ തീരത്താണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 7200 മീ ഉയരത്തിലാണീ പട്ടണം. വേനല്‍ക്കാലത്തുപോലും നേരിയ മഞ്ഞുപാളികളാല്‍ പൊതിഞ്ഞുനില്‍ക്കുന്ന പ്രദേശം. വലിയ പൈന്‍ വനങ്ങളാലും ഹിമാലയന്‍ കൊടുമുടികളാലും ചുറ്റപ്പെട്ടാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. ‘ഇടയന്മാരുടെ താഴ്വര’ എന്നറിയപ്പെടുന്ന പഹല്‍ഗാം, ശാന്തതയും പ്രകൃതിഭംഗിയുമാണ് വാഗ്ദാനം ചെയ്യുന്നത്. വേനല്‍ക്കാലത്ത് വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഈയിടത്താണിപ്പോള്‍ അശാന്തി പടര്‍ന്നത്.

Pahalgam in winter

കാശ്മീരിന്റെ ഏറ്റവും ഭംഗിയാര്‍ന്ന പ്രദേശങ്ങളിലൊന്നാണ് പഹല്‍ഗാം. കുതിരസവാരിയാണ് ആളുകള്‍ സഞ്ചാരത്തിനായി ആശ്രയിക്കുന്നത്. വലിയ മരങ്ങളുടെ വേരുകളുള്ള പാതയോരങ്ങളാണിവിടെയുള്ളത്. ബൈസാറന്‍ താഴ്വര ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. മിനി സ്വിറ്റ്‌സര്‍ലന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പച്ച പുല്‍ത്തടികള്‍കൊണ്ട് നിറഞ്ഞ ഇവിടുത്തെ മേച്ചില്‍ ഭൂമിക്ക് ചുറ്റിലും പൈന്‍ മരങ്ങളാണ്.

റാസി, ജബ് തക് ഹേ ജാന്‍, യേ ജവാനി ഹേ ദീവാനി, ബജ്രംഗി ഭായിജാന്‍, റോക്ക്സ്റ്റാര്‍ അടക്കമുള്ള ചലച്ചിത്രങ്ങളുടെ ചിത്രീകരണം ഇവിടെവെച്ചാണ് നടത്തിയിട്ടുണ്ട്. പഹല്‍ഗാമിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് ബേതാബ് എന്ന താഴ്വര. 1983-ല്‍ പുറത്തിറങ്ങിയ ‘ബേതാബ്’എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്. അങ്ങനെയാണ് ആ പേര് വന്നത്.

yeh jawaani hai deewani shooting Pahalgam

കശ്മീരിലെ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ശ്രീനഗര്‍, പഹല്‍ഗാം എന്നീ സ്ഥലങ്ങളിലേക്ക് വര്‍ഷംതോറും നിരവധി സഞ്ചാരികളെത്താറുണ്ട്. സ്‌കീ റിസോര്‍ട്ടുകളാല്‍ പ്രശസ്തമായ സ്ഥലമാണ് ഗുല്‍മാര്‍ഗ്. സ്‌കീയിങ്ങിന് സൗകര്യങ്ങളുള്ളവയാണ് ഇത്തരം റിസോര്‍ട്ടുകള്‍. നീളത്തിലും ഉയരത്തിലും ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനമുള്ള ഗുല്‍മര്‍ഗ് ഗൊണ്ടോള എന്ന കേബിള്‍ കാറില്‍ സഞ്ചരിക്കാനും ആളുകള്‍ ഇവിടെയെത്തുന്നു.

Share Email
Top