അബുജ: വടക്കന്‍ നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ട് മറിഞ്ഞ് അപകടം. നൂറോളം യാത്രക്കാരെ കാണാതായി. അപകടത്തില്‍ 8 പേര്‍ മരിച്ചു. യാത്രക്കാരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്.
Also Read: റഷ്യയ്‌ക്കെതിരെ ‘ പ്രോക്‌സി വാര്‍’ തന്ത്രവുമായി പാശ്ചാത്യ രാജ്യങ്ങള്‍
കോഗിയില്‍നിന്ന് നൈജറിലേക്ക് പുറപ്പെട്ട ബോട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ ഇരുന്നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമിത ഭാരത്താല്‍ ബോട്ട് മറിഞ്ഞതാണെന്നാണ് നിഗമനം. പ്രാദേശിക മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.